Image

ലവ്‌ സ്‌റ്റോറി: നടി അംബര്‍, മഖ്‌ബൂര്‍ സല്‍മാന്റെ നായിക

Published on 09 August, 2013
ലവ്‌ സ്‌റ്റോറി: നടി അംബര്‍, മഖ്‌ബൂര്‍ സല്‍മാന്റെ നായിക
മമ്മൂട്ടിയുടെ സഹോദരന്റെ മകന്‍ മഖ്‌ബൂര്‍ സല്‍മാന്റെ പുതിയ ചിത്രത്തിലാണ്‌ കശ്‌മീരില്‍ നിന്നുള്ള നായിക വരുന്നത്‌. ലവ്‌ സ്‌റ്റോറി എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാശ്‌മീരുകാരിയായ അംബര്‍ ആണ്‌ നായികയാവുന്നത്‌. ബാംഗ്ലൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അംബര്‍ മുമ്പ്‌ പാനിപൂരിയെന്ന തെലുങ്ക്‌ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. കൂടാതെ ഒരു ഇംഗ്ലീഷ്‌സ്‌പാനിഷ്‌ ചിത്രത്തിലും ഈ നടി അഭിനയിച്ചിട്ടുണ്ട്‌. അംബറിന്റെ ഫോട്ടോകള്‍ കണ്ട്‌ താല്‍പര്യം തോന്നിയിട്ടാണ്‌ സംവിധായകന്‍ പ്രശാന്ത്‌ എം അംബറിന്റെ തന്റെ ചിത്രത്തിലേയ്‌ക്ക്‌ ക്ഷണിച്ചത്‌. തുടര്‍ന്ന്‌ നടന്ന സ്‌ക്രീന്‍ ടെസ്റ്റിലും വിജയിച്ചതോടെ ചിത്രത്തില്‍ അംബര്‍ തന്നെ നായികയെന്ന്‌ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു. സമ്പന്ന കുടുംബത്തില്‍ നിന്നും ബധിരയും മൂകയുമായ പെണ്‍കുട്ടിയായിട്ടാണ്‌ അംബര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. മഖ്‌ബൂര്‍ അവതരിപ്പിക്കുന്ന അഭിജിത്ത്‌ എന്ന ചെറുപ്പക്കാരന്‍ അംബര്‍ അവതരിപ്പിക്കുന്ന അപര്‍ണയുമായി പ്രണയത്തിലാകുന്നതും ഒളിച്ചോടാന്‍ തീരുമാനിക്കുന്നതുമെല്ലാമാണ്‌ ചിത്രത്തിന്റെ പ്രമേയം. ലവ്‌ സ്‌റ്റോറിയെന്ന്‌ പേരിട്ടിരിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലുമായിട്ടാണ്‌ ഒരുങ്ങുന്നത്‌.
ലവ്‌ സ്‌റ്റോറി: നടി അംബര്‍, മഖ്‌ബൂര്‍ സല്‍മാന്റെ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക