Image

ബ്ലാക്ക്‌ ടിക്കറ്റ്‌: അഞ്‌ജനാ മേനോന്‍ നായിക

Published on 07 August, 2013
ബ്ലാക്ക്‌ ടിക്കറ്റ്‌: അഞ്‌ജനാ മേനോന്‍ നായിക
നവാഗതനായ ഉദയചന്ദ്രന്‍, വര്‍ഷാ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ്‌ ബ്ലാക്ക്‌ ടിക്കറ്റ്‌. അഞ്‌ജനാ മേനോന്‍ നായികയാകുന്നു. ചിത്രത്തില്‍ സായ്‌കുമാറിനെ കേന്ദ്ര കഥപാത്രമാകുന്നു. പുതുമുഖങ്ങളായ സജീര്‍, ശിവ എന്നിവരാണ്‌ നായകന്മാര്‍. കൂടാതെ പ്രേംകുമാര്‍, അനില്‍ മുരളി, മജീദ്‌, ജയരാജ്‌ സെഞ്ചുറി, അറ്റ്‌ലസ്‌ രാമചന്ദ്രന്‍, ബിനീഷ്‌ ബാസ്റ്റിന്‍, പ്രശാന്ത്‌ മുനമ്പം, ആനന്ദ്‌, ഷഫീഖ്‌ റഹ്‌മാന്‍, അംബികാ മോഹന്‍, സിമി ബിനു, ബേബി സനമേരി എന്നിവരും വേഷമിടുന്നു.

ഒരു കോഫി ഷോപ്പിലെ പ്രണയം, അതിനിടയിലേക്ക്‌ കടന്നുവരുന്ന അവിചാരിതമായ സംഭവവികാസങ്ങള്‍. അതിനെ മറികടക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍. ഇവയിലൂടെ ബ്ലാക്ക്‌ ടിക്കറ്റ്‌ പുരോഗമിക്കുന്നത്‌. തിരക്കഥ, സംഭാഷണം എഴുതുന്ന ഫാഫീസ്‌ ഇസ്‌മയില്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ ഗയോസ്‌ ജോണ്‍സണ്‍ ആണ്‌. പ്രൊഡ. കണ്‍ട്രോളര്‍- ഷറൂഫ്‌, കല- അജയന്‍ മുഖത്തല, മേക്കപ്‌- രതീഷ്‌ തമ്പി, വസ്‌ത്രാലങ്കാരം- അനൂപ്‌ രവീന്ദ്രന്‍, എഡിറ്റര്‍- ആനന്ദ്‌. ജൂലൈ 26ന്‌ ബ്ലാക്ക്‌ ടിക്കറ്റ്‌ തിയേറ്ററുകളിലെത്തുന്നു. എ.എസ്‌. ദിനേശ്‌.
ബ്ലാക്ക്‌ ടിക്കറ്റ്‌: അഞ്‌ജനാ മേനോന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക