Image

പ്രഭുദേവയ്ക്ക് സംവിധാനം അറിയില്ലെന്ന് ശ്രുതിഹാസന്‍

Published on 06 August, 2013
പ്രഭുദേവയ്ക്ക് സംവിധാനം അറിയില്ലെന്ന് ശ്രുതിഹാസന്‍
പ്രഭുദേവക്ക് ചുറ്റം ഇപ്പോഴും വിവാദങ്ങള്‍ ഒഴിയുന്നതേയില്ല. നയന്‍താരയുമായുള്ള പ്രണയവും പിന്നെ സ്വന്തം വിവാഹ ബന്ധം കാമുകിക്കു വേണ്ടി വേര്‍പെടുത്തിയതും ഏറെക്കാലം പ്രഭുദേവയെ വിവാദതാരമായി നിര്‍ത്തിയിരുന്നു. ഇപ്പോഴിതാ കമലഹാസന്റെ പുത്രി ശ്രുതി ഹാസന്റെ ശത്രുത നേടിക്കൊണ്ടാണ് പ്രഭുദേവ വിവാദത്തിലേക്ക് എത്തുന്നത്. പ്രഭുദേവ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം രാമയ്യാ വസ്താവയ്യിലില്‍ ശ്രുതി ഹാസനായിരുന്നു നായിക. ഷൂട്ടിംഗിനിടയില്‍ ശ്രുതിയും പ്രഭുദേവയും തമ്മില്‍ പിണങ്ങി. പിന്നീട് പ്രഭുദേവക്ക് ചലച്ചിത്ര സംവിധാനത്തിന്റെ എബിസിഡി പോലും അറിയില്ലെന്ന് ശ്രുതിഹാസന്‍ ട്വിറ്ററില്‍ എഴുതി. മാത്രമല്ല ഡാന്‍സ് കളി നടത്തിയതുകൊണ്ട് സിനിമയാവില്ലെന്നും ശ്രുതി പ്രഭുവിനെ ആക്ഷേപിച്ചു. എന്നാല്‍ സിനിമ വരുമ്പോള്‍ തന്റെ മിടുക്കു കാണാനാണ് എല്ലാവരെയും പ്രഭുദേവ വെല്ലുവിളിച്ചത്. പക്ഷെ ചിത്രം തിയേറ്ററില്‍ നിന്നും രണ്ടു ദിവസം കൊണ്ടു തന്നെ പുറത്തായി. ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് ഈ പ്രഭുദേവ ചിത്രം.

പ്രഭുദേവയ്ക്ക് സംവിധാനം അറിയില്ലെന്ന് ശ്രുതിഹാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക