വിയന്ന: സെന്റ് ബസേലിയോസ് യല്‍ദോ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്
കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ഇടവകയുടെ കാവല്‍പിതാവായ യല്‍ദോ മാര്‍ ബസേലിയോസ്
ബാവായുടെ ഓര്‍മപെരുനാള്‍ ആചരിച്ചു.
ആദ്യദിവസം സന്ധ്യാ നമസ്‌കാരം, സുവിശേഷ
പ്രസംഗം, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരിപാടികളും
നടന്നു.
പെരുനാള്‍ ദിനത്തില്‍ വികാരി റവ.ഡോ. ബിജി ചിറത്തിലാട്ട് വിശുദ്ധ
കുര്‍ബാന അര്‍പ്പിച്ചു. ബാവായുടെ ജീവിതമാതൃകകളെക്കുറിച്ച് അദ്ദേഹം സന്ദേശത്തിലൂടെ
ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന് ആഘോഷപൂര്‍വമായ റാസ നടന്നു. നേര്‍ച്ചവിളമ്പ്, സദ്യ
എന്നിവയോടെ പെരുനാള്‍ സമാപിച്ചു.