കോട്ടയം: ആഗോളസഭയുടെ ശുശ്രൂഷയില്‍ ക്നാനായ കത്തോലിക്കാ സംഘടനകള്‍ നിസ്തുലമായ പങ്കാണ് വഹിക്കുന്നതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. പ്രവാസി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (ഡികെസിസി) ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ആഗോള ക്നാനായ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡയസ്പറ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം (ഷിക്കാഗോ) അധ്യക്ഷത വഹിച്ചു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്, പ്രഫ. ബാബു പൂഴിക്കുന്നേല്‍, ഐന്സ്റ്റീന് വാലയില്‍, ബിജോമോന്‍ ചേന്നാത്ത്, രാജു ഓരിയില്‍, ജോര്‍ജ് തോട്ടപ്പുറം, ജിജോ മാധവപ്പള്ളില്‍, ഡോ. ഷീന്‍സ് ആകശാല, സജിമോന്‍ വയലുങ്കല്‍, ജോസ് കുര്യന് ഇഞ്ചേനാട്ടില്‍, സാജന് പടിക്കമാലില്‍, ഷിജു ചെറിയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് ്തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.