Image

ഇഷയുടെ ആദ്യ തമിഴ്‌ ചിത്രം: തില്ലു മില്ലു

Published on 01 August, 2013
ഇഷയുടെ ആദ്യ തമിഴ്‌ ചിത്രം: തില്ലു മില്ലു
ഹിന്ദി സിനിമയായ ഗോല്‍മാല്‍ തമിഴില്‍ തില്ലു മില്ലു എന്ന പേരില്‍ റീമേക്ക്‌ ചെയ്യുന്നു. ഇഷാ തല്‍വാറാണ്‌ ചിത്രത്തിലെ നായിക. ഇഷയുടെ ആദ്യ തമിഴ്‌ ചിത്രം കൂടിയാണിത്‌. ശിവയാണ്‌ ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത്‌. വെന്ധാര്‍ മൂവീസ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌ ബദ്രിയാണ്‌. ഫുള്‍ ടൈം കോമഡിയായ ചിത്രത്തില്‍ പ്രകാശ്‌രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എം.എസ്‌.വിശ്വനാഥനും യുവന്‍ശങ്കര്‍രാജയുമാണ്‌ ചിത്രത്തിന്റെ സംഗീത സംവിധായകര്‍ എന്ന പ്രത്യേകതയുമുണ്‌ട്‌. കോവൈസരള, സന്താനം, സത്യന്‍, മനോബാല, ഇളവരശ്‌ തുടങ്ങിയവരും വേഷമിടുന്നു. നിര്‍മാണം- എസ്‌.മദന്‍. രണ്‌ടു തലമുറകളിലെ സംഗീത സംവിധായകര്‍ ഈ സിനിമയിലൂടെ ഒന്നിക്കുന്നു.
ഇഷയുടെ ആദ്യ തമിഴ്‌ ചിത്രം: തില്ലു മില്ലു
ഇഷയുടെ ആദ്യ തമിഴ്‌ ചിത്രം: തില്ലു മില്ലു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക