Image

ഇന്നസെന്റ്‌ മടങ്ങിയെത്തുന്നു; ചിത്രം: `പുണ്യാളന്‍ അഗര്‍ബത്തീസ്‌'

Published on 29 July, 2013
ഇന്നസെന്റ്‌ മടങ്ങിയെത്തുന്നു; ചിത്രം: `പുണ്യാളന്‍ അഗര്‍ബത്തീസ്‌'
ഇടവേളയ്‌ക്കുശേഷം നടന്‍ ഇന്നസെന്റ്‌ മടങ്ങിയെത്തുന്നു. ചിത്രം `പുണ്യാളന്‍ അഗര്‍ബത്തീസ്‌'. രഞ്‌ജിത്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ ആണ്‌ നായകന്‍.

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ 'ഗീതാഞ്‌ജലി' എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്‌ ഇന്നസെന്റിപ്പോള്‍.

മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലെ നായിക നൈല ഉഷയാണ്‌ ജയസൂര്യയുടെ നായികയായി എത്തുന്നത്‌. ജയസൂര്യയുടെ മുത്തച്ഛന്റെ വേഷത്തിലാണ്‌ ഇന്നസെന്റ്‌ എത്തുക. ഇന്നസെന്റിന്റെ വിവാഹത്തോടെയാണ്‌ ചിത്രം ആരംഭിക്കുന്നത്‌ തന്നെ.

ചിത്രത്തില്‍ തൃശൂര്‍ക്കാരനായ ജോയ്‌ താക്കോല്‍ക്കാരന്‍ എന്ന ചെറുപ്പക്കാരനെയാണ്‌ ജയസൂര്യ അവതരിപ്പിക്കുന്നത്‌. ബിസിനസുകാരന്‍ ആകാന്‍ ശ്രമിക്കുന്നയാളാണ്‌ ജോയ്‌. ഹാസ്യത്തിന്‌ പ്രധാന്യം കൊടുത്തു കൊണ്ടാണ്‌ ചിത്രം ഒരുക്കുന്നത്‌.

ആഗസ്റ്റിലാണ്‌ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ ചിത്രീകരണം ആരംഭിക്കുന്നത്‌.

ഇന്നസെന്റ്‌ മടങ്ങിയെത്തുന്നു; ചിത്രം: `പുണ്യാളന്‍ അഗര്‍ബത്തീസ്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക