Image

വരന്‍ സിനിമയില്‍ നിന്നുമാത്രം: മേഘ്‌നാരാജ്‌

Published on 27 July, 2013
വരന്‍ സിനിമയില്‍ നിന്നുമാത്രം: മേഘ്‌നാരാജ്‌
തന്റെ വരന്‍ സിനിമയില്‍ നിന്നു മാത്രമായിരിക്കുമെന്ന്‌ നടി മേഘ്‌നാരാജ്‌ വെളിപ്പെടുത്തി. പ്രണയവിവാഹത്തോട്‌ ഇഷ്ടവും താല്‌പര്യവുമുണ്ട്‌. ഒരേ ഫീല്‍ഡില്‍ ജോലി നോക്കുന്നവരാകുന്‌പോള്‍ പരസ്‌പരം മനസിലാക്കാനാകും. അതിനാലാണ്‌ സിനിമാ രംഗത്തു നിന്നുള്ള ഒരാളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും മേഘ്‌ന പറഞ്ഞു. എന്നാല്‍ മാതാപിതാക്കള്‍ പുറത്ത്‌ നിന്ന്‌ ഒരാളെ കണ്ടുപിടിച്ചാല്‍ തനിക്ക്‌ അതില്‍ എതിര്‍പ്പില്ലെന്നും മേഘ്‌ന കൂട്ടിച്ചേര്‍ത്തു.

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടിയാണ്‌ മേഘ്‌ന. അനൂപ്‌ മേനോനായിരുന്നു മേഘ്‌നയുമായുള്ള പ്രണയ നേരത്തെ വാര്‍ത്തിയായിരുന്നു. എന്നാല്‍ താനും അനൂപും തമ്മില്‍ സഹതാരങ്ങളെന്നതില്‍ കവിഞ്ഞ്‌ യാതൊരു ബന്ധവും ഇല്ലെന്ന്‌ മേഘ്‌ന പറയുന്നു.

അനൂപ്‌ മേനോനുമായുള്ളത്‌ സിനിമകളില്‍ ഒരുമിച്ച്‌ അഭിനയിച്ചതിന്റെ ബന്ധമാണ്‌. എല്ലാത്തിനുപരി സ്‌ക്രീനില്‍ തങ്ങള്‍ തമ്മിലുള്ള രസതന്ത്രം പ്രവര്‍ത്തിക്കുന്നത്‌ കൊണ്ടാകാം തന്നെയും അനൂപിനെയും കുറിച്ച്‌ ഗോസിപ്പുകള്‍ പരക്കുന്നതെന്നും മേഘ്‌ന പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ വിവാഹിതയാവുന്നില്ലെന്നും ഈ നടി വ്യക്തമാക്കി.
വരന്‍ സിനിമയില്‍ നിന്നുമാത്രം: മേഘ്‌നാരാജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക