പ്രശസ്‌ത സംവിധായകന്‍ ലാല്‍ജോസ് ഒരുക്കുന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും
എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും നമിതാപ്രമോദും പ്രധാന വേഷങ്ങളിലെത്തുന്നു.
അനുശ്രീ, സുരാജ്, ഷമ്മിതിലകന്‍, ശിവജി, ഹരിശ്രീഅശോകന്‍, കെ.പി.എ,സി.ലളിത,
ബിന്ദുപണിക്കര്‍, തെസ്‌നിഖാന്‍ തുടങ്ങിയവരും താരനിരയിലുണ്‌ട്. വിദ്യാസാഗറാണ്
സംഗീതം പകരുന്നത്.എഡിറ്റിംഗ്- രഞ്‌ജന്‍ എബ്രഹാം. കലാസംവിധാനം-ഗോകുല്‍ദാസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് ഷൊര്‍ണൂര്‍.
ഗോപന്
ചേട്ടന്മാരെക്കൊണ്‌ട് ഉപദ്രവം ഏറുകയായിരുന്നു. മൂന്നു ചേട്ടന്മാര്‍. മണി, വിജയന്‍,
സുകു. ചക്കാട്ടുതറയിലെ മാധവിയമ്മയുടെ നാലുമക്കളില്‍ മേല്‍പറഞ്ഞ മൂന്നുപേരും
കുട്ടനാട്ടിലെ ഗജപോക്കിരികളാണ്. നാട്ടില്‍ ഉണ്‌ടാകുന്ന എല്ലാ അലമ്പിലും മുന്നില്‍
ഇവര്‍ തന്നെ. എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കാന്‍ ഗോപന്‍ തന്നെ ഇറങ്ങണം.
ചേട്ടന്മാരുടെ പ്രവര്‍ത്തികള്‍ സ്വന്തം ജീവിതത്തില്‍ തന്നെ പ്രതികൂലമായി
ബാധിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയതോടെയാണ് ഗോപന്‍ രംഗത്തിറങ്ങിയത്. അങ്ങനെ
ചേട്ടന്മാരെ നന്നാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന അനിയന്റെ ശ്രമങ്ങള്‍ വിജയിക്കുമോ?
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ഈ കഥ
പറയുന്നു.
ബാല്‍ക്കണി എന്റര്‍ ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബിന്‍ബക്കറും
സുള്‍ഫി അസീസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. എല്‍.ജെ.ഫിലിംസ് ഈ ചിത്രം
പ്രദര്‍ശനത്തിനെത്തിക്കുന്നു. -വാഴൂര്‍ ജോസ്