Image

പാകിസ്താനില്‍ 13 ഷിയാ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു

Published on 04 October, 2011
പാകിസ്താനില്‍ 13 ഷിയാ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 13 ഷിയാ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്.

ഒരു പിക്കപ്പ് വാനിലെത്തിയ മൂന്നംഗ സംഘം ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാര്‍ക്കു നേരെ നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു. മരിച്ചവരെല്ലാം പുരുഷന്മാരാണ്. പരിക്കേറ്റവരെ ബൊലാന്‍ മെഡിക്കല്‍ കോംപ്ലക്‌സിലും ഗുരുതരാവസ്ഥയിലുള്ളവരെ ക്വറ്റയിലെ സൈനിക ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

ഷിയാ മുസ്ലീങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടും യാത്രക്കാര്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക