Image

കാലിഫോര്‍ണിയയില്‍ വെടിവെയ്‌പ്‌: 3 പേര്‍ കൊല്ലപ്പെട്ടു

Published on 03 October, 2011
കാലിഫോര്‍ണിയയില്‍ വെടിവെയ്‌പ്‌: 3 പേര്‍ കൊല്ലപ്പെട്ടു
സാന്‍അന്റോണിയോ: കാലിഫോര്‍ണിയയില്‍ പാര്‍ട്ടിയ്‌ക്കിടെയുണ്ടായ വെടിവെയ്‌പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 3 പേര്‍ക്ക്‌ വെടിവെയ്‌പില്‍ മാരകമായി പരിക്കേറ്റു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി കഴിഞ്ഞ്‌ മടങ്ങുകയായിരുന്നവര്‍ക്ക്‌ നേരെ രണ്ടംഗ സംഘമാണ്‌ വെടിയുതിര്‍ത്തത്‌. വെടിയേറ്റവര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഇന്റര്‍നെറ്റിലൂടെ പരസ്യം നല്‍കി സംഘടിപ്പിച്ച പാര്‍ട്ടിയില്‍ നൂറോളം പേര്‍ പങ്കെടുത്തിരുന്നു. വെടിവെച്ചവരെപ്പറ്റി പോലീസ്‌ അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടവരുടെ പേരുവിവരം അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക