സൂപ്പര്‍ നടന്‍ ദിലീപിന്റെ "ശിങ്കാരവേലന്‍' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം വേദിക ആദ്യമായി മലയാളത്തിലെത്തുന്നു. ദിലീപ് മുഴുനീള പെണ്‍ വേഷത്തിലഭിനയിച്ച മായാമോഹിനിയുടെ അണിയറക്കാര്‍ ഒരുമിക്കുന്ന ചിത്രമാണ് ശിങ്കാരവേലന്‍. സിബി കെ തോമസ്, ഉദയകൃഷ്ണ ടീമിന്റെ തിരക്കഥയില്‍ ജോസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സമ്പത്തും പ്രതാപവുമുള്ള തറവാട്ടിലെ പെണ്‍കുട്ടിയായാണ് വേദിക ചിത്രത്തിലെത്തുന്നത്. രാധാ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇവളുടെ വിവാഹവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി പലതും തറവാട്ടില്‍ സംഭവിക്കുന്നു.
2013ല്‍ പുറത്തിറങ്ങിയ ബാലയുടെ "പരദേശി'യാണ് വേദികയുടെ ഹിറ്റ് ചിത്രം. അങ്കമ്മ എന്ന നായികകഥാപാത്രത്തിലെത്തിയ പരദേശി ചിത്രത്തിലെ അഭിനയത്തിന് വിമര്‍ശകരുടെ പ്രശംസ പോലും വേദികയെ തേടിയെത്തി.