ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വനിതാ ഫോറം ഉദ്ഘാടനം ചെയ്തു
fomaa
30-Jun-2013
മൊയ്തീന്‍ പുത്തന്‍ചിറ
fomaa
30-Jun-2013
മൊയ്തീന്‍ പുത്തന്‍ചിറ

ഫിലഡല്‍ഫിയ: ഫോമയുടെ ജനറല്‍ ബോഡി മീറ്റിംഗിനോടനുബന്ധിച്ച് ജൂണ്‍ 22-ന് നടന്ന പൊതുസമ്മേളനത്തില്‍ വെച്ച് മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വനിതാ ഫോറം ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്തു.
ഡോ. ബ്ലോസം കുന്നേല്‍ റീജിയണല്‍ ചെയര്‍പെഴ്‌സന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. വനിതകള്‍ക്ക് ഏറെ പ്രാതിനിധ്യം നല്‍കുവാന്‍ രൂപീകരിച്ചിരിക്കുന്ന വിമന്‍സ് ഫോറം, അതിന്റെ റീജിയണല്‍ കമ്മിറ്റി രൂപീകരിക്കാനുള്ള പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു എന്ന് ജോര്‍ജ് മാത്യു പ്രസ്താവിച്ചു. ജൂലൈ-ആഗസ്റ്റ് മാസത്തില്‍ വനിതകള്‍ക്കായുള്ള ഒരു ഏകദിന സെമിനാര്‍ സംഘടിപ്പിക്കുവാനുള്ള പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പ്രശസ്തരും അപ്രശസ്തരുമായ വനിതകള്‍ ഒട്ടേറെയുണ്ട്. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുന്നതു കൂടാതെ, ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ജനശ്രദ്ധയാകര്‍ഷിക്കുവാനും വനിതകള്‍ക്ക് സാധിക്കുമെന്ന് ജോര്‍ജ് മാത്യു അഭിപ്രായപ്പെട്ടു. അതിനായി അവര്‍ക്കൊരു വേദിയൊരുക്കിക്കൊടുക്കുകയാണ് ഫോമയുടെ ലക്ഷ്യം. വനിതകള്‍ക്ക് പ്രാതിനിധ്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഫോമ ലക്ഷ്യമിടുന്നത്. കാര്യപ്രാപ്തിയുള്ള നിരവധി വനിതകള്‍ ഇതിനോടകം ഫോമയുടെ അവിഭാജ്യഘടകമായിക്കഴിഞ്ഞു, ജോര്‍ജ് മാത്യു കൂട്ടിച്ചേര്‍ത്തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments