Image

അഫ്‌ഗാനിസ്ഥാനില്‍ നിന്ന്‌ 33,000 സൈനികരെ ഉടന്‍ പിന്‍വലിക്കും: ഒബാമ

Published on 01 October, 2011
അഫ്‌ഗാനിസ്ഥാനില്‍ നിന്ന്‌ 33,000 സൈനികരെ ഉടന്‍ പിന്‍വലിക്കും: ഒബാമ
വാഷിങ്‌ടണ്‍: അഫ്‌ഗാനിസ്ഥാനില്‍ നിന്ന്‌ 33,000 സൈനികരെ ഉടന്‍ പിന്‍വലിക്കുമെന്ന്‌ അമേരിക്കന്‍ പ്രസിഡന്‍റ്‌ ബറാക്‌ ഒബാമ അറിയിച്ചു. താലിബാന്‍, അല്‍ക്വയ്‌ദ തുടങ്ങിയ ഭീകര സംഘടനകളെ നിയന്ത്രിക്കാന്‍ തന്‍െറ ഭരണസംവിധാനത്തിന്‌ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. യു.എസ്‌ കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു ഒബാമ.

അഫ്‌ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സിന്‌ പരിശീലനം നല്‍കുന്നത്‌ തുടരുമെന്നും അവര്‍ പുരോഗതി കൈവരിച്ചാല്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്നും ഒബാമ വ്യക്തമാക്കി. അമേരിക്ക നേരിടുന്ന ഭീകര പ്രവര്‍ത്തകരുടെ നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക