Image

പാക് പഞ്ചാബ് ഗവര്‍ണര്‍ തസീറിന്റെ ഘാതകന് വധശിക്ഷ

Published on 01 October, 2011
പാക് പഞ്ചാബ് ഗവര്‍ണര്‍ തസീറിന്റെ ഘാതകന് വധശിക്ഷ
ഇസ്‌ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ കൊലപ്പെടുത്തിയ പോലീസ് ഗാര്‍ഡ് മാലിക് മുംതാസ് ഹസന്‍ കാദ്രിയ്ക്ക് വധശിക്ഷ. ഇസ്‌ലാമാബാദിലെ ഭക്ഷണശാലയ്ക്ക് പുറത്തുവച്ച് ജനവരി നാലിനാണ് തസീര്‍ കൊല്ലപ്പെട്ടത്. കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ചുമത്തിലാണ് കാദ്രിയ്ക്ക് റാവല്‍പിണ്ടിയിലെ കോടതി വധശിക്ഷ വിധിച്ചത്.

തസീറിനുനേരെ വെടിവച്ചത് താനാണെന്ന് കാദ്രി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. മതനിന്ദ സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്തണമെന്ന് തസീര്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.

വിധി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി റാവല്‍പിണ്ടിയിലെ കോടതിയില്‍ ശകത്മായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പൊതുജനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കു കോടതിയില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. പോലീസ് സേനയിലെ കമാന്‍ഡോ ആയിരുന്നു വധശിക്ഷ ലഭിച്ച കാദ്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക