അബൂദബി: മയക്കുഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. അബൂദബി
വിമാനത്താവളത്തിലാണ് 1,065 ഗുളികകള്‍ പിടികൂടിയത്. കടുത്ത രീതിയിലുള്ള വേദന
ശമിപ്പിക്കാനാണ് മയക്കുമരുന്നിന്‍െറ ഗണത്തില്‍പെട്ട ഈ ഗുളികകള്‍ പ്രധാനമായും
ഉപയോഗിക്കുന്നത്.
ഒരു അറബ് രാജ്യത്തുനിന്ന് ഇവിടെ വിമാനമിറങ്ങിയ
വ്യക്തിയില്‍ നിന്നാണ് ഇത് പിടികൂടിയത്. 14 മരുന്നു പാക്കറ്റുകളിലായാണ്
ഗുളികകള്‍ വെച്ചിരുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍
ഇയാളുടെ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. യാത്രക്കാരനെയും
മയക്കു ഗുളികകളും തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.