Image

കോഴിക്കോട്ട് എലിപ്പനി ബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചു

Published on 30 September, 2011
കോഴിക്കോട്ട് എലിപ്പനി ബാധിച്ച് രണ്ടുപേര്‍കൂടി മരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. തിരൂര്‍ സ്വദേശി താഹിറ (37), പയ്യോളി സ്വദേശി ശശീന്ദ്രന്‍ എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും മരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ടാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് എഴുപതോളം പേരാണ് ചികിത്സയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക