Image

8,000 കിലോമീറ്റര്‍ റോഡ് കൂടി പിഡബ്ല്യുഡി ഏറ്റെടുത്തു

Published on 29 September, 2011
8,000 കിലോമീറ്റര്‍ റോഡ് കൂടി പിഡബ്ല്യുഡി ഏറ്റെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്തെ 8,000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ കൂടി പൊതു മരാമത്ത് വകുപ്പ് എറ്റെടുത്തതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ എം.എല്‍.എമാര്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ രേഖാമൂലം എഴുതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകളുടെ താല്‍പര്യസംരക്ഷണത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഇതിനിടെ എം.എല്‍.എ മാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.

റോഡ് അറ്റുകുറ്റപ്പണിക്കിടെ തട്ടിപ്പ് കണ്ടെത്തിയാല്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിയമസഭയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക