Image

അമേരിക്കന്‍ സൈനീക സാഹസം വെച്ചുപൊറുപ്പിക്കില്ല: പാക്കിസ്ഥാന്‍

Published on 29 September, 2011
അമേരിക്കന്‍ സൈനീക സാഹസം വെച്ചുപൊറുപ്പിക്കില്ല: പാക്കിസ്ഥാന്‍
ലാഹോര്‍: പാക്കിസ്ഥാനെതിരേയുള്ള അമേരിക്കയുടെ സൈനീക സാഹസം വെച്ചുപൊറുപ്പിക്കില്ലെന്ന്‌ ഐ.എസ്‌.ഐയുടെ മുന്നറിയിപ്പ്‌. അമേരിക്ക താലിബാന്‍ വേട്ടയുടെ പേരില്‍ ഏകപക്ഷീയമായി നടപടിക്കൊരുങ്ങിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ഐഎസ്‌ഐയുടെ തലവന്‍ ലഫ്‌. ജനറല്‍ ഷുജ പാഷ യുഎസ്‌ സന്ദര്‍ശനത്തിനിടെ സിഐഎ തലവന്‍ ജനറല്‍ ഡേവിഡ്‌ പെട്രയസിനെ നേരില്‍ കണ്ട്‌ അറിയിച്ചു.

താലിബാനിലെ ഹഖാനി വിഭാഗവുമായി ഐഎസ്‌ഐക്കു ബന്ധമുണ്ടെന്ന്‌ യുഎസ്‌ സൈനിക മേധാവി അഡ്‌മിറല്‍ മൈക്ക്‌ മുള്ളന്‍ തുറന്നടിച്ചത്‌ പാക്കിസ്ഥാനെ പ്രകോപിപ്പിച്ചിരുന്നു. ഒരു വേള യു.എന്‍ സമ്മേളനത്തില്‍ നിന്നും പാക്‌ വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയെ തിരിച്ചുവിളിക്കാന്‍ തന്നെ പാക്കിസ്ഥാന്‍ തീരുമാനിച്ചിരുന്നു.

അതിനിടെ ഇന്ന്‌ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന്‌ പാക്കിസ്ഥാന്‍ ആസിഫ്‌ അലി സര്‍ദാരി അഖിലകക്ഷി യോഗം വിളിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക