Image

കാശ്‌മീര്‍ പ്രശ്‌നം: ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക്‌ തയാറെന്ന്‌ ഹിന റബ്ബാനി

Published on 28 September, 2011
കാശ്‌മീര്‍ പ്രശ്‌നം: ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക്‌ തയാറെന്ന്‌ ഹിന റബ്ബാനി
ന്യൂയോര്‍ക്‌: ഇന്ത്യയുമായി കാശ്‌മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക്‌ തയാറാണെന്ന്‌ പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി വെളിപ്പെടുത്തി. എന്നാല്‍ ചര്‍ച്ച ഫലപ്രദവും പരസ്‌പര നേട്ടമുള്ളതുമാവണം അവര്‍ പറഞ്ഞു.

ഇന്ത്യയുമായി തങ്ങള്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ചയാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നത്‌. സമാധാനവും വികസനവും കൈവരിക്കുന്നതിന്‌ അയല്‍ക്കാരുമായി കൈകോര്‍ക്കാന്‍ ആഗ്രഹമുണ്ട്‌. മേഖലയിലെ സ്ഥിരതക്കും ശാശ്വത സമാധാനത്തിനും കശ്‌മീര്‍ പ്രശ്‌നത്തിന്റെ സമാധാനപരമായ പരിഹാരം അനിവാര്യമാണെന്ന റബ്ബാനി അഭിപ്രായപ്പെട്ടു. യു.എന്‍ പൊതുസഭാ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക