Image

അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച്‌ റോഡില്‍ തള്ളി

Published on 28 September, 2011
അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച്‌ റോഡില്‍ തള്ളി
കൊട്ടാരക്കര: വാളകം ആര്‍വിഎച്ച്‌എസിലെ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച്‌ റോഡില്‍ തള്ളി. പോലീസ്‌ എത്തിയാണ്‌ ഇദ്ദേഹത്തെ ആശുപതിയില്‍ പ്രവേശിപ്പിച്ചത്‌. സ്‌കൂള്‍ ആര്‍. ബാലകൃഷ്‌ണപിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ്‌. അധ്യാപകനായ വാളകം സ്വദേശി കൃഷ്‌ണകുമാറാണ്‌ ഗുരുതരുമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിയ്‌ക്കപ്പെട്ടത്‌. ഇദ്ദേഹത്തിന്റെ മലദ്വാരത്തില്‍ തേങ്ങാപൊതിയ്‌ക്കുന്ന കമ്പിപ്പാര കയറ്റിയ നിലയിലാണ്‌ കണ്ടെത്തിയത്‌.

ഇയാളുടെ ഭാര്യ ആര്‍വിഎച്ച്‌എസിലെ പ്രധാനാധ്യാപികയാണ്‌. സ്‌കൂള്‍ മാനേജ്‌മെന്റുമായി ദീര്‍ഘമായ നിയമയുദ്ധം നടത്തിയാണ്‌ അര്‍ഹതപ്പെട്ട പ്രമോഷന്‍ ഇവര്‍ നേടിയത്‌. ഇപ്പോഴും ഇത്‌ സംബന്ധിച്ച്‌ കേസ്‌ തുടരുകയാണ്‌. അന്നുമുതല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന്‌ ഭീഷണി നിലനില്‍ക്കുകയാണെന്ന്‌ ഭാര്യ ഗീത പറഞ്ഞു.

സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ്‌ വ്യക്തമാക്കി. പോലീസ്‌ അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വാളകത്ത്‌ സിപിഎം ഹര്‍ത്താല്‍ നടത്തുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക