Image

ഫോമാ നേതാക്കള്‍ വയലാര്‍ രവിയുമായി പ്രവാസികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 29 May, 2013
ഫോമാ നേതാക്കള്‍ വയലാര്‍ രവിയുമായി പ്രവാസികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു
ഷിക്കാഗോ: ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് (എ.എ.പി.ഐ) സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ കേന്ദ്രമന്ത്രി വയലാര്‍ രവിയുമായി ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍, റീജിയണല്‍ സെക്രട്ടറി ബിജി എടാട്ട്, റീജിയണല്‍ കമ്മിറ്റി മെമ്പര്‍ ജോര്‍ജ് മാത്യു എന്നിവര്‍ക്ക് പ്രത്യേകമായി ഷെറാട്ടന്‍ ഹോട്ടലില്‍ കേന്ദ്രമന്ത്രിയുടെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ വെച്ച് ഒ.സി.ഐ കാര്‍ഡ് ഇഷ്യൂ, സ്വര്‍ണ്ണം കൊണ്ടുപോകുവാനുള്ള നിബന്ധനകള്‍, എയര്‍പോര്‍ട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രവാസികളുടെ വസ്തുക്കള്‍ കൈമാറുന്ന സംഭവങ്ങള്‍, കോണ്‍സുലേറ്റുകളില്‍ വിസ ലഭിക്കുന്നതിനുള്ള കാലതാമസം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യയിലെ നിയമം മാറ്റുവാനുള്ള ബുദ്ധിമുട്ടുകളെ കറിച്ച് മന്ത്രി വിവരിച്ചു. ഫിനാന്‍സ്, ഹോം മിനിസ്ട്രി, എകസ്്‌റ്റേണല്‍ അഫയേഴ്‌സ്, പ്രവാസി മിനിസ്ട്രി എന്നിവകൂടി തീരുമാനിച്ചാല്‍ മാത്രമെ നിയമങ്ങള്‍ മാറ്റുവാന്‍ സാധിക്കുയുള്ളുവെന്ന് മന്ത്രി അറിയിച്ചു.

ഒ.സി.ഐ കാര്‍ഡ്, പി.ഐ.ഒ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ഒന്നാക്കി അമേരിക്കയിലെ ഗ്രീന്‍കാര്‍ഡ് പോലുള്ള സംവിധാനമോ, അല്ലെങ്കില്‍ മറ്റൊരു നിര്‍ദേശമായ 'വിസ ഓണ്‍ അറൈവല്‍' എന്ന സംവിധാനമോ നടപ്പാക്കണമെന്ന് ഫോമാ നേതാക്കള്‍ മന്ത്രിയോട് നിര്‍ദേശിച്ചു.

കേരളത്തില്‍ സുസ്ഥിരമായ ഒരു ഗവണ്‍മെന്റാണ് ഭരിക്കുന്നതെന്നും, ചര്‍ച്ചകളില്‍കൂടി ഇപ്പോഴുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് ഇപ്പോഴുള്ള ജോലിയില്‍ താന്‍ സംതൃപ്തനാണ് അദ്ദേഹം പറഞ്ഞു.

കേരള കൗമുദി ഡല്‍ഹി ബ്യൂറോ ചീഫ് ശരത് ലാല്‍, പ്രൈവറ്റ് സെക്രട്ടറി വി.എന്‍. അജയന്‍, സീനിയര്‍ സ്റ്റാഫ് ആര്‍തി കൃഷ്ണ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഫോമാ നേതാക്കള്‍ വയലാര്‍ രവിയുമായി പ്രവാസികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു
Join WhatsApp News
Jack Daniel 2013-05-29 04:43:19
വളരെ നേരത്തെ ചര്ച്ചക്കു ശേഷം ഇന്ത്യയിലെ നിയമം മാറ്റാൻ പ്രയാസം ആണെന്ന് മന്ത്രി അറിയിച്ചു. സന്തോഷം 
jain 2013-05-29 15:08:34
അത് കഴിഞ്ഞു ന്യൂ യോര്ക്കിലും വച്ച് നമ്മുടെ സമുന്നത നേതാക്കൾ മന്ത്രിയെ കണ്ടു ചര്ച്ച ചെയ്തു. വയലാര്ജീ ,, വയലാര്ജീ .. എന്ന് സംബോധനയും ചെയ്തു. അതിന്റെ പ്രയോജനം ഉടനേ കാണും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക