Image

എസ്എംസിസി സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Published on 28 May, 2013
എസ്എംസിസി സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
സിഡ്‌നി: സിഡ്‌നി മലയാളി കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തില്‍ സിഡ്‌നി മൂര്‍ബാങ്ക് സെന്റ് ജോസഫ് ദേവാലയത്തിലെ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

സണ്‍ഡേ സ്‌കൂള്‍ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. അഗസ്റ്റിന്‍ തറപ്പേല്‍ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. റവ. ഫാ. ഷാജു ചാമപ്പാറ സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു.

വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ രണ്ട് മാസങ്ങളായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള ട്രോഫികള്‍ റവ. ഫാ. ഷാജു ചാമപ്പാറ, റവ. ഫാ. അഗസ്റ്റിന്‍ തറപ്പേല്‍, എസ്എംസിസി പ്രസിഡന്റ് ജോസ് കാച്ചപ്പിളളി എന്നിവര്‍ വിതരണം ചെയ്തു. 

സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജി പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാര്‍ഥി ആന്‍ മേരി ചെറിയാന്‍ സ്വാഗതവും അധ്യാപിക മീനാ ഫ്രാന്‍സിസ് ഗീത് കൃതജ്ഞതയും പറഞ്ഞു. ജന്‍സി ഷാജു, ജിന്‍സി സോജന്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ടോമി മംഗലത്തില്‍

എസ്എംസിസി സണ്‍ഡേസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക