Image

മെല്‍ബണ്‍ ബ്രദേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 20, 21 തീയതികളില്‍

Published on 25 May, 2013
മെല്‍ബണ്‍ ബ്രദേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 20, 21 തീയതികളില്‍
മെല്‍ബണ്‍: മെല്‍ബണിലെ സ്‌പോര്‍ട്‌സ് ക്ലബായ മെല്‍ബണ്‍ ബ്രദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 20, 21 തീയതികളില്‍ കീസ്‌ബ്രോ ബാഡ്മിന്റണ്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്നു. 

മെന്‍സ് ഡബിളില്‍ വിജയികളാകുന്നവര്‍ക്ക് 501 ഡോളറും സെക്കന്‍ഡ് പ്രൈസിന് 251 ഡോളറും മെന്‍സ് സിംഗിളിന് ഫസ്റ്റ് പ്രൈസ് 251 ഡോളറും സെക്കന്‍ഡിന് 101 ഡോളറും മിക്‌സഡ് ഡബിളിന് ഫസ്റ്റ് പ്രൈസ് 201 ഡോളറും സെക്കന്‍ഡ് പ്രൈസ് 101 ഡോളറും സമ്മാനമായി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 10നു മുമ്പായി പേരുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു. മെന്‍സ് ഡബിളിന് റജിസ്‌ട്രേഷന്‍ ഫീസ് 40 ഡോളറും മെന്‍സ് സിംഗളിന് 25 ഡോളറും ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0434681979, 0412191525, 0431368571, 0450927677.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

മെല്‍ബണ്‍ ബ്രദേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 20, 21 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക