Image

റോബിന്‍ എലക്കാട്ട് വീണ്ടും മിസൗറി സിറ്റി കൗണ്‍സില്‍ അംഗം

Published on 23 May, 2013
റോബിന്‍ എലക്കാട്ട് വീണ്ടും മിസൗറി സിറ്റി കൗണ്‍സില്‍ അംഗം
ടെക്‌സാസ്: തുടര്‍ച്ചയായ മൂന്നാം തവണയും മിസൗറി സിറ്റിയുടെ സിറ്റി കൗണ്‍സില്‍ അംഗമായി മലയാളിയായ റോബിന്‍ എലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. 20ന് യുഎസ് ഇമിഗ്രേഷന്‍ ജഡ്ജ് ക്ലറീസ് റാങ്കിന്‍ യേറ്റ്‌സിന് മുമ്പാകെ എലക്കാട്ട് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
ഇതിനു മുമ്പ് 2009ലും 2011ലുമാണ് റോബിന്‍ എലക്കാട്ട് സിറ്റി കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗണ്‍സില്‍ അംഗമാകുന്നതിന് മുമ്പ് മിസൗറി സിറ്റി പാര്‍ക് ബോര്‍ഡ് അംഗമായും വൈസ് ചെയര്‍മാനായും കോളനി ലേക്‌സ് ഹോം ഓണേഴ്‌സ് അസോസിയേഷന്‍ ബോര്‍ഡ് പ്രസിഡന്റായും റോബിന്‍ എലക്കാട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
മിസൗറി സിറ്റി കൗണ്‍സിലിന്റെ പൊതുസുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, സ്ട്രീറ്റുകളുടെയും നടപ്പാതകളുടെയും നവീകരണം എന്നീ മേഖലകളില്‍ നടത്തിയ മികച്ച പ്രകടനമാണ് സിറ്റി കൗണ്‍സിലിലേക്കുള്ള റോബിന്‍ എലക്കാട്ടിന്റെ തെരഞ്ഞെടുപ്പ് അനായാസമായിക്കയത്.
നിലവില്‍ സിറ്റി കൗണ്‍സിലിലെ നടപ്പാത, ഡ്രെയ്‌നേജ്/യൂട്ടിലിറ്റി, വേസ്റ്റ് മാനേജ്‌മെന്റ് സമിതികളുടെ അധ്യക്ഷനായ റോബിന്‍ എലക്കാട്ട് ബഡ്ജറ്റ്, ഫിനാന്‍സ്, കമ്മ്യൂണിക്കേഷന്‍, ഫെസിലിറ്റീസ്, കോംപന്‍സേഷന്‍, ബെനിഫിറ്റ്, കണ്‍സള്‍ട്ടന്റ് സെലക്ഷന്‍, എത്തിക്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍ സമിതി അംഗവുമാണ്.
റോബിന്‍ എലക്കാട്ട് വീണ്ടും മിസൗറി സിറ്റി കൗണ്‍സില്‍ അംഗം
റോബിന്‍ എലക്കാട്ട് വീണ്ടും മിസൗറി സിറ്റി കൗണ്‍സില്‍ അംഗം
Join WhatsApp News
PT KURIAN 2013-05-23 03:37:47
CONGRATULATIONS  RUBIN.  THIS IS AN EXAMPLE TO ALL AMERICAN MALAYALEES WHO ASPIRE TOBE LEADERS

AND DO NOTHING.  DO SOMETHING  FOR THIS COUNTRY WHICH EMBRACED YOU AND ME WITH FOLDED HANDS.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക