Image

ബിനോയ് ചെറിയാനേയും കുടുംബത്തേയും അവഹേളിച്ചതില്‍ ഫോമ ഉത്ക്കണ്ഠ രേഖപ്പെടുത്തി

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 22 May, 2013
ബിനോയ് ചെറിയാനേയും കുടുംബത്തേയും അവഹേളിച്ചതില്‍ ഫോമ ഉത്ക്കണ്ഠ രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി ബിനോയ് ചെറിയാനും കുടുംബത്തിനും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നേരിടേണ്ടിവന്ന അവഹേളനങ്ങളില്‍ ഫോമ ഉത്ക്കണ്ഠ രേഖപ്പെടുത്തി. പ്രവാസികളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് തോമസ് ചാണ്ടി എം.എല്‍ .എ.യുടെ സഹായവും ഫോമ തേടി. 

ഫോമയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടത്തിയ വിമന്‍സ് ഫോറം വേദിയില്‍ വെച്ചാണ്‌ ഫോമ ഭാരവാഹികള്‍ നിവേദനം എം.എല്‍ .എ. തോമസ് ചാണ്ടിക്ക് നല്‍കിയത്. അനീതിക്ക് കൂട്ടുനില്‍ക്കുകയും ബിനോയിയെ അറസ്റ്റു ചെയ്യുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ സംഭവം വളരെ നിര്‍ഭാഗ്യകരമായിപ്പോയി എന്നും, ഗൗരവമേറിയ ഈ വിഷയത്തില്‍ നടപടികള്‍ ഒന്നും കൈക്കൊണ്ടില്ലെങ്കില്‍ നിയമസഭയില്‍ ഈ വിഷയം അവതരിപ്പിക്കാമെന്നും, വേണ്ട പരിഗണന ലഭിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം ഫോമ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. 

കഠിനാദ്ധ്വാനികളായ പ്രവാസികളുടെ വിയര്‍പ്പിന്റെ വിലകൊണ്ട് സമ്പത്‌സമൃദ്ധമായ കേരളത്തില്‍ പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കാണുന്ന അവസ്ഥ വളരെ അപലപനീയമാണെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു പ്രസ്താവിച്ചു. പ്രവാസിയെ ചൂഷണമനോഭാവത്തോടെ പോലീസും പൊതുജനങ്ങളൂം കാണുന്ന അവസ്ഥക്ക് അറുതി വരണമെന്നും അദ്ദേഹം പറഞ്ഞു. നിയമം എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാണെന്നിരിക്കെ കേരളത്തിലെ ഇരട്ടത്താപ്പ് നയം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയോ അവരുടെ പേരില്‍ കള്ളക്കേസുണ്ടാക്കുകയോ ചെയ്ത് അവരെ നിഷ്‌ക്രിയരാക്കുന്ന പ്രവണത കേരള പോലീസ് അവസാനിപ്പിച്ചേ പറ്റൂ എന്നും, എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കുന്ന സം‌വിധാനം കേരളത്തിലുണ്ടാകണമെന്നും സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ് എന്നിവര്‍ അഭിപ്രായപ്പെട്ടു. 

തോമസ് ചാണ്ടി എം.എല്‍ .എ. തക്കസമയത്ത് ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്നതുകോണ്ട് തങ്ങളുടെ ആവശ്യം നിവേദനത്തിലൂടെ അദ്ദേഹത്തെ ധരിപ്പിക്കാന്‍ സാധിച്ചെന്നും, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബിനോയ് ചെറിയാന്‍ നേരിട്ടതുപോലുള്ള തിക്താനുഭവങ്ങള്‍ ഒരു പ്രവാസിക്കും ഉണ്ടാകരുതെന്നും, അതിനായി ഏതറ്റം വരെ പോകാനും ഫോമ തയ്യാറാണെന്നും നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു.
ബിനോയ് ചെറിയാനേയും കുടുംബത്തേയും അവഹേളിച്ചതില്‍ ഫോമ ഉത്ക്കണ്ഠ രേഖപ്പെടുത്തി
FOMAA Leaders with Thomas Chandi MLA.
Join WhatsApp News
josecheripuram 2013-05-23 04:21:05
We Cheripuram Family appriciate the support of all who backed up Binoy,I am afraid,like any other issues in no time this will be forgotten.That should't happen the associations should follow up on issues like this and make sure such incidents does't happen.When these so called celebreties learn to respect others.
Sunny Thomas 2013-05-23 12:40:41
What a joke! These photogenics think Thomas Chandy will do exciting help for the American Malayalees. He will do the same thing ( avoid the line in the airport) when he reach Kerala and abuse all the pravasis. I wish there is no organization like FOMA for American Malayalis. They have no clue what they are doing!
Charly V. Padanilam, 2013-05-23 17:32:00
what ulghanda?  Nothing will happen. Why these people want to make lip service always we hear the malayalee assoiciations about their ulghanda and protest .  but never ever goes in record. 1st we have to inquire what is the incident happend there and must know the legal side of that.  If it is favorable then have to go to court for amicable settlement. I dont think that if some one cross the line and if some one questioned it then no one will go to case or police. But if it happened then the CC TV will have the images and I dont think they will show it to anyone otherwise with a court order.  Without knowing the truth we should not give paper statenments.
ആമ 2013-05-24 16:27:03
എന്താ പടനിലം ഒരു പടക്കുള്ള പുറപ്പാടാണെന്ന് തോന്നുന്നെല്ലോ? കൽക്കണ്ടം എന്ന് പറയാൻ വന്നതാ ഉൽക്കണ്ട എന്ന് ആയിപോയതാണ് .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക