Image

ഗ്ലോബല്‍ മലയാളം റേഡിയോ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്‌സ് പുറത്തിറക്കി

Published on 15 May, 2013
ഗ്ലോബല്‍ മലയാളം റേഡിയോ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്‌സ് പുറത്തിറക്കി
സിഡ്‌നി: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സംഗീതത്തിന്റേയും വാര്‍ത്താവിശേഷങ്ങളുടേയും പുത്തന്‍ അനുഭവമായി മാറിയ ഗ്ലോബല്‍ മലയാളം റേഡിയോ ഇനി ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഡിവൈസുകളില്‍ ലഭ്യമാകും. ഇതിനായി പ്രത്യേകം രൂപപ്പെടുത്തിയ ആന്‍ഡ്രോയ്ഡ് ഐഫോണ്‍ ആപ്‌സ് പുറത്തിറക്കി.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍നിന്ന് പ്രക്ഷേപണം ചെയ്യുന്ന ഗ്ലോബല്‍ മലയാളം റേഡിയോ ഇതോടെ ലോകമെങ്ങുമുള്ള മലയാളികളുടെ ഐഫോണ്‍, ഐപാഡ് തുടങ്ങിയ ആപ്പിള്‍ ഡിവൈസുകളിലും ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലും കേള്‍ക്കാനാകും. 

ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ആപ്‌സ് സ്റ്റോറുകളില്‍നിന്ന് സൗജന്യമായി ഗ്ലോബല്‍ മലയാളം റേഡിയോ ആപ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വിദേശ മലയാളി സമൂഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കാന്‍ ഗ്ലോബല്‍ മലയാളം റേഡിയോയ്ക്ക് കഴിയുമെന്ന് പ്രതീക്ഷയെന്ന് ഗ്ലോബല്‍ മലയാളം മീഡിയ ഗ്രൂപ്പ് ഡയറക്ടര്‍ വിനോദ് മത്തായി പറഞ്ഞു.

www.globalmalayalamradio.com/listen എന്ന ലിങ്കില്‍നിന്ന് ഗ്ലോബല്‍ മലയാളം റേഡിയോ കേള്‍ക്കാം. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ വിദേശ മലയാളികളെക്കുറിച്ചുള്ള വാര്‍ത്തകള്‍, അഭിമുഖങ്ങള്‍, അവലോകനങ്ങള്‍, ശബ്ദലേഖനങ്ങള്‍ എന്നിവയാണ് ഗ്ലോബല്‍ മലയാളം റേഡിയോ ശ്രോതാക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഗ്ലോബല്‍ മലയാളം റേഡിയോയില്‍ പ്രക്ഷേപണം ചെയ്യാന്‍ ആഗ്രഹിക്കുന്ന റിക്കാര്‍ഡ് ചെയ്ത ഗാനങ്ങള്‍ info@globalmalayalamradio.com എന്ന മെയിലില്‍ അയയ്ക്കുക. 

സിഡ്‌നി ഫ്‌ളോറല്‍ വൈബ്‌സാണ് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത്. സിഡ്‌നിയില്‍നിന്ന് സീമ, കേരളത്തില്‍നിന്ന് ജിജി ഷിബു, ബി.ഐ ജേക്കബ് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്യും.

റിപ്പോര്‍ട്ട്: വിനോദ് മത്തായി

ഗ്ലോബല്‍ മലയാളം റേഡിയോ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്‌സ് പുറത്തിറക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക