Image

സൂര്യ ക്ലയിറ്റണ്‍ ക്രിക്കറ്റ് ക്ലബ് വിജയികളായി

Published on 11 May, 2013
സൂര്യ ക്ലയിറ്റണ്‍ ക്രിക്കറ്റ് ക്ലബ് വിജയികളായി
മെല്‍ബണ്‍: മെല്‍ബണിലെ ക്ലയിറ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യാ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാശിയേറിയ ക്രിക്കറ്റ് ഫൈനല്‍ മല്‍സരത്തില്‍ സൂര്യ ക്ലയിറ്റണ്‍ ക്രിക്കറ്റ് ക്ലബ് വിജയികളായി. മെല്‍ബണിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഏതാണ്ട് 12 ല്‍പരം ടീം അംഗങ്ങള്‍ മല്‍സരത്തില്‍ പങ്കെടുത്തു. 

വിജയികളായ ടീമിന് എവറോളിംഗ് ട്രോഫിയും ആയിരം ഡോളര്‍ കാഷ് പ്രൈസും സ്‌പോണ്‍സര്‍ ചെയ്തത് നാബ് ബാങ്കിന്റെ ക്ലയിറ്റണ്‍ മാനേജര്‍ ജിനേദ്രന്‍ ആയിരുന്നു. കളിയിലെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ആയി ജിജു പീറ്ററെ തിരഞ്ഞെടുത്തു. ലിയോ ജോര്‍ജ്, ബിനോയ്, ഉണ്ണികൃഷ്ണന്‍, രാജ് കുറുപ്പ് എന്നിവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക