Image

ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചത്‌ നേടി; ജഡ്‌ജി മാറിയത്‌ സമ്മര്‍ദ്ദം മൂലം: പിണറായി

Published on 24 September, 2011
ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചത്‌ നേടി; ജഡ്‌ജി മാറിയത്‌ സമ്മര്‍ദ്ദം മൂലം: പിണറായി
തിരുവനന്തപുരം: ജഡ്‌ജി പാമോയില്‍ കേസില്‍ പിന്മാറിയതിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചത്‌ തെറ്റായ വഴിയിലൂടെ നേടിയെടുത്തുവെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. വിജിലന്‍സ്‌ ജഡ്‌ജി പിന്മാറിയത്‌ സമ്മര്‍ദ്ദം മൂലം മറ്റ്‌ വഴികളില്ലാത്തതിനാലാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ജഡ്‌ജിയെ അധിക്ഷേപിച്ചത്‌ നിയമവ്യവസ്ഥയോടുള്ള അവഹേളനമാണ്‌. ഉന്നത നീതിപീഠം ഇത്‌ ഗൗരവമായി കാണണമെന്ന്‌ പിണറായി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക