Image

ക്‌നാനായ സമൂഹം പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ജനത: ഫാ. ജോസഫ് പുത്തന്‍പുര

Published on 11 May, 2013
ക്‌നാനായ സമൂഹം പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ജനത: ഫാ. ജോസഫ് പുത്തന്‍പുര
അഡ്‌ലൈഡ്: ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും തങ്ങളുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുവാന്‍ തയാര്‍ ആകുന്ന ജനതയാണ് ക്‌നാനായ സമൂഹം എന്ന് ഫാ. ജോസഫ് പുത്തന്‍പുര അഭിപ്രായപ്പെട്ടു. അഡ്‌ലൈഡിലെ ക്‌നാനായ സംഘടനയായ കാസായുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭയുടെ അഡ്‌ലൈഡ് ചാപ്ലയിന്‍ ഫാ. ഫ്രാന്‍സിസ് പെരുമപ്പാടനും ധ്യാനഗുരു ഫാ. ജോസഫ് പുത്തന്‍പുരയ്ക്കും അഡ്‌ലൈഡിലെ ചെല്‍ത്താസ ഹാം ഹാളില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കാസായുടെ പ്രസിഡന്റ് സജിമോന്‍ വരുകുകാല അധ്യക്ഷത വഹിച്ചു.

ക്‌നാനായ ജനതയുടെ സവിശേഷമായ ഒരുമയെക്കുറിച്ചും തനിമയെക്കുറിച്ചും തങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിശ്വാസം, സുവിശേഷം, ധാര്‍മ്മികത, പാരമ്പര്യം എന്നീ ഗുണ വിശേഷങ്ങളെക്കുറിച്ചും സീറോ മലബാര്‍ സഭയുടെ അഡ്‌ലൈഡിലെ ചാപ്ലയിന്‍ ഫാ. ഫ്രാന്‍സിസ് പെരുമപ്പാടന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

മാതൃദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് സമൂഹത്തില്‍ വനിതകള്‍ക്ക് ഉണ്ടാവേണ്ട ഗുണങ്ങളെക്കുറിച്ച് കെ.സി.ഡബ്ല്യു.എയുടെ കോട്ടയം അതിരൂപതയുടെ ജോയിന്റ് സെക്രട്ടറി മറിയാമ്മ കവലയ്ക്കല്‍ പ്രസംഗിച്ചു. തുടര്‍ന്ന് സദസില്‍ ഉണ്ടായിരുന്ന അമ്മമാര്‍ക്ക് കത്തിച്ച മെഴുകുതിരികള്‍ നല്‍കി ആദരിച്ചു. 

സ്വീകരണ സമ്മേളനത്തിന്റെ അവതാരിക വിനിതാ ജിയോ ആയിരുന്നു. യോഗത്തില്‍ കാസായുടെ സെക്രട്ടറി ടോം ജോസ് പഴയമ്പള്ളില്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിജു ലൂക്കോസ് നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക