Image

ടുജി: പ്രണബ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Published on 24 September, 2011
ടുജി: പ്രണബ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂയോര്‍ക്ക്: ടുജി ഇടപാട് കുരുക്കില്‍ പെട്ട കോണ്‍ഗ്രസ് രക്ഷപെടാനുള്ള അടിയന്തിരമാര്‍ഗങ്ങള്‍ ആരായുന്നു. ഇപ്പോള്‍ യു.എസ് സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിനെ നാളെ രാവിലെ ധനകാര്യമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി സന്ദര്‍ശിച്ച്  കൂടിക്കാഴ്ച നടത്തും. ടുജി കുരുക്കിനെ എങ്ങനെ നേരിടുമെന്ന കാര്യമായിരിക്കും ഇരുവരും ചര്‍ച്ച ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.

തന്റെ  ഓഫിസിനെ  ടുജി കേസിലേക്ക്  ഒരുതരത്തിലും വലിച്ചിഴക്കരുതെന്ന നിര്‍ബദ്ധം പ്രധാനമന്ത്രിക്കുണ്ടെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടുജി ഇടപാടില്‍ ആരോപണവിധേയനായ  ആഭ്യന്തരമന്ത്രി  ചിദംബരത്തിന് സര്‍വപിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .

ഇന്നലെ ആഭ്യന്തരമന്ത്രി പി ചിദംബരം രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അദ്ദേഹം രാജിവെക്കേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ നിന്ന് തിരച്ചെത്തിയാല്‍ ഉടനെ  യു.പി.എ അധ്യക്ഷ സോണിയഗാന്ധിയെ കാണും.വാഷിങ്ടണില്‍ നടക്കുന്ന ലോകബാങ്ക്-ഐ.എം.എഫ് വാര്‍ഷികയോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രണബ് ഇപ്പോള്‍ യു.എസിലാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക