Image

ജഡ്ജിയെ ആരും അവിശ്വസിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

Published on 24 September, 2011
ജഡ്ജിയെ ആരും അവിശ്വസിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി: പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി പി.കെ.ഹനീഫയെ താനുള്‍പ്പടെ കേസില്‍പ്പെട്ട ആരും അവിശ്വസിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസിലെ പ്രതികളാരും തന്നെ ജഡ്ജിയെ വിമര്‍ശിച്ചിട്ടില്ല. താന്‍ കേസിനെക്കുറിച്ച് പറഞ്ഞത് തനിക്ക് പരാതിയില്ലെന്നാണ്. ജഡ്ജിയ്‌ക്കെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രാഷ്ട്രപതിയ്ക്ക് അയച്ച പരാതിയെക്കുറിച്ചുള്ള തന്റെ നിലപാട് നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്-ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാമോലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫ ശനിയാഴ്ച പിന്‍മാറിയിരുന്നു. വ്യക്തിപരമായ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസില്‍ നിന്ന് പിന്‍മാറുന്നതെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക