Image

തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച

Published on 24 September, 2011
തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച
തിരുപ്പൂര്‍ : തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. ഏഴംഗം സംഘം ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഏഴര കോടിയുടെ സ്വര്‍ണം കവര്‍ന്നു. 1,074 പവന്‍ സ്വര്‍ണവും 2.36 ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഉപഭോക്താക്കളുടേതായി 3,489 പവന്‍ സ്വര്‍ണമാണ് ബാങ്കിലുണ്ടായിരുന്നത്.

രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ബൈക്കിലെത്തിയ മോഷണ സംഘം രക്ഷപ്പെട്ടു. ഐജി ഏടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക