Image

ഓള്‍ ഓസ്‌ട്രേലിയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇപ്‌സ്‌വിച്ചില്‍

Published on 04 May, 2013
ഓള്‍ ഓസ്‌ട്രേലിയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇപ്‌സ്‌വിച്ചില്‍
ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ ഇദംപ്രഥമായി നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇപ്‌സ്‌വിച്ച് വേദിയാകുന്നു. ഇപ്‌സ് വിച്ച് മലയാളി അസോസിയേഷന്‍ ആതിഥ്യം വഹിക്കുന്ന ഫുട്‌ബോള്‍ മേള ഓഗസ്റ്റില്‍ നടക്കും. 

ജേതാക്കള്‍ക്ക് എവര്‍റോളിംഗ് ട്രോഫികളും പ്രൈസ് മണിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളികളുടെ വലിയ രീതിയിലുള്ള പങ്കാളിത്തം പ്രതീക്ഷിക്കുന്ന ടൂര്‍ണമെന്റ് അവിസ്മരണീയമാക്കി തീര്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.പി. ജഗജീവ് 0469176003, ഷാര്‍ലിറ്റ് പുതുശേരില്‍ 0432245770, സോജന്‍ 0478037825, ബേബി കൊമ്മറ്റം 0432332897, ബാബു തോമസ് 0434106861, ജേക്കബ് സുജിത്ത് 0431745543.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക