Image

'ഒരാള്‍ക്ക് ഒരു പദവി' നടപ്പിലാക്കും: രമേശ് ചെന്നിത്തല

Published on 23 September, 2011
'ഒരാള്‍ക്ക് ഒരു പദവി' നടപ്പിലാക്കും: രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം പാര്‍ട്ടിയില്‍ നടപ്പാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പാര്‍ട്ടി പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. പുന:സംഘടനയെ സംബന്ധിച്ച് നേതാക്കളുടെ അഭിപ്രായം തേടും. എം.എല്‍.എമാരെയും എം.പിമാരെയും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേയ്ക്ക് പരിഗണിക്കില്ല. ബോര്‍ഡ്, കോര്‍പ്പറേഷന്‍ മേധാവികള്‍ക്ക് പാര്‍ട്ടി പദവി നല്‍കില്ലെന്നും അദ്ദേഹം അറിയിച്ചു. എല്ലാ തലങ്ങളിലും ചര്‍ച്ച നടത്തി യോജിച്ച തീരുമാനമെടുക്കും. പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ചു പോകുമെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക