Image

തീവ്രവാദിവേട്ട: അമേരിക്കന്‍ സൈന്യത്തെ പവേശിപ്പിക്കില്ലെന്ന്‌ പാക്കിസ്ഥാന്‍

Published on 23 September, 2011
തീവ്രവാദിവേട്ട: അമേരിക്കന്‍ സൈന്യത്തെ പവേശിപ്പിക്കില്ലെന്ന്‌ പാക്കിസ്ഥാന്‍
ഇസ്‌ലാമാബാദ്‌: അമേരിക്കയ്‌ക്കെതിരായ ഭീകരരെ വേട്ടയാടാന്‍ യുഎസ്‌ സൈന്യത്തെ അനുവദിക്കില്ലെന്ന്‌ പാക്‌ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്‌ പറഞ്ഞു.
കാബൂള്‍ ഭീകരാക്രമണ്‌തതില്‍ പാക്കിസ്ഥാന്‌ പങ്കുണ്ടെന്നും, ഹഖാനി ഗ്രൂപ്പും പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്നുള്ള യുഎസിന്റെ ആരോപണം മാലിക്‌ നിരാകരിച്ചു. യുഎസിന്‌ അങ്ങനെ അഭിപ്രായമുണെ്‌ടങ്കില്‍ തെളിവു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്‌ച കാബൂളിലെ യുഎസ്‌ എംബസിക്കും നാറ്റോ ആസ്ഥാനത്തിനും നേര്‍ക്ക്‌ ആക്രമണം നടത്തിയ തീവ്രവാദികള്‍ ഹഖാനി ഗ്രൂപ്പുകാരാണെന്ന്‌ മുള്ളന്‍ സെനറ്റ്‌ കമ്മിറ്റി മുമ്പാകെ നല്‍കിയ മൊഴിയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക