Image

വി.എസ്‌ ക്രിമിനല്‍ സംഘങ്ങളുടെ പണംവാങ്ങി ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: കെ.പി.എ. മജീദ്‌

Published on 22 September, 2011
വി.എസ്‌ ക്രിമിനല്‍ സംഘങ്ങളുടെ പണംവാങ്ങി ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: കെ.പി.എ. മജീദ്‌
കൊല്ലം: വി.എസ്‌ അച്യുതാനന്ദന്‍ ക്രിമിനല്‍ സംഘങ്ങളുടെ പണംവാങ്ങി ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്‌ മുസ്ലിം ലീഗ്‌ സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ്‌ പ്രസ്‌താവിച്ചു. ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ അപവാദപ്രചാരണം നടത്തുകയും കോടതികള്‍ കയറിയിറങ്ങുകയുമാണ്‌ വി.എസ്‌. ഇത്തരത്തിലൊരു പ്രതിപക്ഷനേതാവ്‌ മുമ്പുണ്ടായിട്ടില്ല. സംസ്ഥാനത്തിന്‌ അപമാനകരമാണ്‌ അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനമെന്നും മജീദ്‌ പറഞ്ഞു.

15 വര്‍ഷംമുമ്പുള്ള സംഭവം കുത്തിപ്പൊക്കി കുഞ്ഞാലിക്കുട്ടിയെ ജയിലിലടയ്‌ക്കാന്‍ അച്യുതാനന്ദന്‍ മനപ്പായസമുണ്ണുകയാണ്‌. വ്യാജരേഖാകേസില്‍ ജയിലിലായവരാണ്‌ അച്യുതാനന്ദനെ കൊണ്ടുനടക്കുന്നതും സഹായിക്കുന്നതുമെന്നും മുസ്ലിം ലീഗ്‌ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനംചെയ്‌തുണ്ട്‌ മജീദ്‌ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക