Image

പകര്‍ച്ചപനി സാധാരണം, മുന്‍വര്‍ഷങ്ങളിലേ അപേക്ഷിച്ച്‌ കുറവ്‌: ആരോഗ്യമന്ത്രി

Published on 22 September, 2011
പകര്‍ച്ചപനി സാധാരണം, മുന്‍വര്‍ഷങ്ങളിലേ അപേക്ഷിച്ച്‌ കുറവ്‌: ആരോഗ്യമന്ത്രി
കോഴിക്കോട്‌: പകര്‍പ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ മുന്‍വര്‍ഷങ്ങളിലേ അപേക്ഷിച്ച്‌ ഈവര്‍ഷം കുറവാണെന്നും ഇത്‌ സംസ്ഥാനത്ത്‌ സാധാരണമാണെന്നും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ പ്രസ്‌താവിച്ചു. പനി നിയന്ത്രണ വിധേയമാക്കാന്‍ ഏറെക്കുറെ സാധിച്ചിട്ടുണ്ട്‌. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പകര്‍പ്പനി രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പകര്‍ച്ചപനി ഇത്തവണ കുറവാണ്‌. ഇതു സംബന്ധിച്ചു കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക്‌ കൈവശമുണ്ട്‌. പകര്‍ച്ചവ്യാധി ബാധിച്ചു കോഴിക്കോട്‌ 14 പേര്‍ മരിച്ച സാഹചര്യത്തിലാണു മന്ത്രിയുടെ കോവിക്കോട്‌ പര്യടനം.

ഇതിനിടെ കോഴിക്കോട്‌ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. പത്തോളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരാണ്‌ പ്രതിഷേധവുമായി രംഗത്തെത്തിയത്‌. പോലീസ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തു നീക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക