Image

2ജി സ്‌പെക്‌ട്രം അഴിമതിയില്‍ ചിദംബരത്തിന്‌ പങ്കില്ല: സി.ബി.ഐ

Published on 22 September, 2011
2ജി സ്‌പെക്‌ട്രം അഴിമതിയില്‍ ചിദംബരത്തിന്‌ പങ്കില്ല: സി.ബി.ഐ
ന്യൂഡല്‍ഹി: വന്‍ വിവാദമായ ടുജി സ്‌പെക്‌ട്രം അഴിമതി കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്‌ പങ്കില്ലെന്ന്‌ സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. അഴിമതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ.രാജയാണ്‌ സ്‌പെക്‌ട്രം വിതരണം സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുത്തത്‌. അതിനാല്‍ തന്നെ ചിദംബരത്തിനെതിരെ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും സിബിഐ സുപ്രീംകോടതിയില്‍ അറിയിച്ചു.

എന്നാല്‍ ടുജി അഴിമതിയുടെ മേല്‍നോട്ടം സുപ്രീംകോടതിക്ക്‌ തുടരാമെന്നും സി.ബി.ഐ അറിയിച്ചു. സിബിഐ നിലപാട്‌ ആശ്‌ചര്യജനകമാണെന്ന്‌ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ഒരു നിയമത്തിന്റെ പരിധിയില്‍ നിന്നു കൊണ്ടുമാത്രമേ സുപ്രീംകോടതിക്ക്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാനാവൂ. അതിനാല്‍ അന്വേഷണത്തിനു സുപ്രീംകോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.

ഇതിനിടെ അഴിമതിയില്‍ ആഭ്യന്തരമന്ത്രിക്ക്‌ പങ്കുണ്ടെന്നും മന്ത്രി രാജിവെയ്‌ക്കണമെന്നും ബി.ജെ.പിയും, ഇടതുപക്ഷവും ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക