വീണ്ടും കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നടി മംമ്‌ത
ചികിത്സയില്‍. പരീക്ഷണഘട്ടവും കടന്നുപോകും, നിങ്ങളുടെ പിന്തുണയ്‌ക്ക് നന്ദി എന്നും
ട്വിറ്ററില്‍ വെളിപ്പെടുത്തി.
ഇപ്പോള്‍ മുംബൈയില്‍ ചികിത്സയില്‍ കഴിയുന്ന
താരം അടുത്ത ആറുമാസത്തേയ്‌ക്ക് സിനിമയിലുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണത്രേ
മംമ്‌തയില്‍ വീണ്ടും രോഗലക്ഷണം കണ്ടത്. തുടര്‍ന്ന് ചികിത്സയ്‌ക്കായി മംമ്‌ത
മുംബൈയ്‌ക്ക് പോവുകയായിരുന്നു. 2010ല്‍ അന്‍വര്‍ എന്ന ചിത്രത്തിന്റെ
ചിത്രീകരണത്തിനിടെയാണ് ആദ്യമായി കാന്‍സര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. അന്ന്
രോഗം പൂര്‍ണായി ഭേദമായെങ്കിലും തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍
മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രേ.