Image

റെയില്‍വേ ടിക്കറ്റ് ബുക്കിങ് കാലപരിധി രണ്ടുമാസമാക്കി

Published on 25 April, 2013
റെയില്‍വേ ടിക്കറ്റ് ബുക്കിങ് കാലപരിധി രണ്ടുമാസമാക്കി
ന്യൂഡല്‍ഹി: റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ് കാലപരിധി നാലു മാസത്തില്‍നിന്ന് രണ്ട് മാസമായി ചുരുക്കി. കൂട്ടത്തോടെ ടിക്കറ്റുകള്‍ ബുക്കുചെയ്തു നടത്തുന്ന തട്ടിപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്.

മെയ് ഒന്നുമുതലാണ് പുതിയ സമയപരിധി നിലവില്‍ വരുന്നത്. ബുക്കു ചെയ്യുന്ന ദിവസം കൂടാതെ രണ്ടുമാസം വരെയുള്ള യാത്രകള്‍ക്കാണ് ബുക്കിങ് അനുവദിക്കുക. യാത്രക്കാര്‍ സാധാരണയായി രണ്ടു മാസത്തിനുള്ളില്‍ മാത്രമാണ് ടിക്കറ്റുകള്‍ ബുക്കു ചെയ്യാമെന്നു കണ്ടതിനെത്തുടര്‍ന്നാണ് കാലാവധി കുറച്ചതെന്ന് റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു. 

വിദേശ ടൂറിസ്റ്റുകള്‍ക്ക് 360 ദിവസമെന്ന ബുക്കിങ് കാലപരിധി തുടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക