Image

ആയുധ സാമഗ്രി ഇടപാട്: പ്രതികളെ റിമാന്‍ഡ് ചെയ്തു

Published on 25 April, 2013
ആയുധ സാമഗ്രി ഇടപാട്: പ്രതികളെ റിമാന്‍ഡ് ചെയ്തു
കൊച്ചി: ആയുധ സാമഗ്രി ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ തൃശൂര്‍ അത്താണി സ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിംഗ്സ് ലിമിറ്റഡ് മുന്‍ എം.ഡി ഡോ.എസ്.ഷാനവാസ് അടക്കം മൂന്ന് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഹൈദരാബാദ് മേഡക് ഓര്‍ഡനന്‍സ് ഫാക്ടറി എംഡി വി.കെ.പാണ്ഡെയുള്‍പ്പടെ രണ്ടു പേരെ രണ്ടു ദിവസത്തെ സിബിഐ കസ്റഡിയില്‍ വിടാനും ഉത്തരവായി. കൊച്ചി പ്രത്യേക സിബിഐ കോടതിയുടേതാണു ഉത്തരവ്. ഷാനവാസിനൊപ്പം മൈസൂറിലെ എഎംഡബ്ള്യു എംജിഎം ഫോര്‍ജിംഗ്സ് ലിമിറ്റഡ് എം.ഡി ടി.മുരളീധര്‍ ഭഗവത്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ആര്‍.മുകിലന്‍ എന്നിവരെ മേയ് ആറു വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു. പാണ്ഡയ്ക്കൊപ്പം എസ്ഐഎഫ്എല്‍ ജനറല്‍ മാനേജര്‍ വത്സനെയാണ് 27 വരെ സിബിഐ കസ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്െടന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്െടന്നുമുള്ള സിബിഐ വാദം പരിഗണിച്ചാണ് കോടതി രണ്ടു പേരെ കസ്റഡിയില്‍ വിട്ടത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ബുധനാഴ്ചയാണ് അഞ്ച് പേരെ സിബിഐ കൊച്ചി യൂണിറ്റ് അറസ്റ് ചെയ്തത്. കേസില്‍ മേഡകിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പ്രതികളായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക