Image

റാഞ്ചിയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

Published on 25 April, 2013
റാഞ്ചിയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
റാഞ്ചി: ജാര്‍ഖണ്ട് തലസ്ഥാനമായ റാഞ്ചിയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. രണ്ടു ദിവസമായി പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. 

ഡൊറന്‍ഡ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. സംഭവത്തിലെ പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക