Image

കണ്ണൂരില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

Published on 25 April, 2013
കണ്ണൂരില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം
കണ്ണൂര്‍: കണ്ണൂര്‍ നാറാത്ത് രഹസ്യ കേന്ദ്രത്തില്‍ ആയുധപരിശീലനവും ബോംബു നിര്‍മാണവും നടത്തിയതിന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. ദേശവിരുദ്ധ പ്രവര്‍ത്തന പ്രതിരോധ നിയമം അനുസരിച്ചാണ് 21 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അതിനിടെ വ്യാഴാഴ്ചയും നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് പോലീസ് ആയുധങ്ങള്‍ പിടിച്ചു. കഴിഞ്ഞ ദിവസം പോലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട കമറുദ്ദീന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. നാല് വടിവാളുകളും കത്തികളും അടങ്ങിയ ശേഖരമാണ് കണ്‌ടെത്തിയത്. മേഖലയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീട്ടിലും പോലീസ് റെയ്ഡ് തുടരുകയാണ്. 

ബുധനാഴ്ചയാണ് നാറാത്ത് ആയുധപരിശീലനവും ബോംബു നിര്‍മാണവും നടന്നുവന്ന രഹസ്യകേന്ദ്രം പോലീസ് കണെ്ടത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കണ്ണൂര്‍ ഡിവൈഎസ്പി പി.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന 21 പേരെ അറസ്റ്റ് ചെയ്തിരുന്നു. കാവല്‍ നിന്ന രണ്ടു പേരാണ് ഓടി രക്ഷപെട്ടത്. തീവ്രവാദികളുടേതിനു തുല്യമായ പരിശീലകേന്ദ്രമാണ് കണ്‌ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക