Image

ചിദംബരം രാജിവയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്‌

Published on 22 September, 2011
ചിദംബരം രാജിവയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്‌
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്. ചിദംബരത്തിന്റെ സത്യസന്ധതയില്‍ പാര്‍ട്ടിക്ക് സംശയമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.

വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് വിധി നിശ്ചയിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. ഭരണഘടനാ പ്രവര്‍ത്തനങ്ങളില്‍ വിള്ളല്‍ വരുത്താനുള്ള ശ്രമം അപലപനീയമാണ്. ഇത് ഒരിക്കലും ആവര്‍ത്തിച്ചുകൂടെന്നും സിങ്‌വി പറഞ്ഞു.
Join WhatsApp News
Mathai Mathew 2023-01-22 14:55:55
Sincere condolences and prayers for all grieving families on behalf of MTA (NYCT Division of Supply Logistics )retirees.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക