Image

കോടതിയലക്ഷ്യം: പി.സി. ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് വിജിലന്‍സ് കോടതി

Published on 22 September, 2011
കോടതിയലക്ഷ്യം: പി.സി. ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് വിജിലന്‍സ് കോടതി
തിരുവനന്തപുരം: പാമോയില്‍ കേസില്‍ ജഡ്ജിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ കോടതിയലക്ഷ്യക്കേസില്‍ നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പി.സി.ജോര്‍ജിനോട് നിര്‍ദേശിച്ചു. ഒക്ടോബര്‍ 18ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പാമോയില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി.കെ.ഹനീഫ അധികാരപരിധി ലംഘിക്കുന്നു എന്നാരോപിച്ച് കേരള നിയമസഭാ ചീഫ് വിപ്പ് ആയ പി.സി.ജോര്‍ജ് സപ്തംബര്‍ പത്തിനാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് പരാതി നല്‍കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍, തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് പയസ് സി.കുര്യാക്കോസ് എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പുകള്‍ കൈമാറിയിരുന്നു.

പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ ആഗസ്ത് എട്ടിന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയിയിരുന്നു. ഇതു സംബന്ധിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക