Image

സിപിഎം പിന്തുടരുന്നത് നരേന്ദ്ര മോഡിയുടെ നയം: ചെന്നിത്തല

Published on 25 April, 2013
സിപിഎം പിന്തുടരുന്നത് നരേന്ദ്ര മോഡിയുടെ നയം: ചെന്നിത്തല
കോഴിക്കോട്: ടി.പി വധക്കേസില്‍ സാക്ഷികളെ കൂട്ടത്തോടെ കൂറുമാറ്റുന്ന സിപിഎം ഗുജറാത്തില്‍ നരേന്ദ്രമോഡി സ്വീകരിച്ച സമീപനമാണ് പിന്തുടരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഗുജറാത്ത് കൂട്ടക്കൊലക്കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മോഡി മൊഴിമാറ്റിച്ചു. ഇതേ സമീപനം തന്നെയാണ് ടി.പി കേസിലും സിപിഎം പിന്തുടരുന്നത്. കേസ് അട്ടിമറിക്കാനാണ് സിപിഎം ശ്രമം. സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതു വഴി ജഡ്ജിമാരെ ഭീഷണിപ്പെടുത്താനാണോ സിപിഎം ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതീകാത്മകമായി ജഡ്ജിമാരെ നാടുകടത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഎ, എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക