ടൗണ്‍സ്‌വില്‍: ജനങ്ങളെ ചിരിച്ചും ചിന്തിപ്പിച്ചും ജോസഫ് പുത്തന്‍ പുരയ്ക്കലച്ചന്റെ ധ്യാനം നടന്നു. ഏപ്രില്‍ 8, 9, 10 തീയതികളില്‍ നടന്ന ധ്യാനത്തില്‍ ടൗണ്‍സ്‌വില്ലില്ലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നിരവധി ആളുകള്‍ പങ്കെടുത്തു.
ധ്യാനത്തോടനുബന്ധിച്ചുള്ള പ്രാര്‍ഥനശുശ്രൂഷയ്ക്ക് ബ്രദര്‍ ജിജിമോന്‍ കുഴിവേലി നേതൃത്വം നല്‍കി. ടൗണ്‍സ്‌വില്‍ കത്തോലിക്കാ ചാപ്ലെയിന്‍ ഫാ. ജോണ്‍ കുന്നത്തുമാടപ്പള്ളില്‍ മൂന്നു ദിവസത്തെ ധ്യാനത്തിന് ചുക്കാന്‍ പിടിച്ചു. ടൗണ്‍സ്‌വില്‍ രൂപതയിലെ മലയാളി വൈദികരായ ഫാ. ജോസ് കോയിക്കല്‍, ഫാ. ഏബ്രഹാം. ഫാ. ജോഷി, ഫാ. തോമസ് എന്നിവര്‍ സംബന്ധിച്ചു. പ്രാര്‍ഥനാ ഗ്രൂപ്പ് ലീഡര്‍ സജീവ് വര്‍ഗീസ് ധ്യാനത്തിന് നേതൃത്വം നടത്തി.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍