Image

രഥയാത്ര നടത്തുന്നത്‌ പ്രധാനമന്ത്രിപദം മോഹിച്ചല്ല: അഡ്വാനി

Published on 21 September, 2011
രഥയാത്ര നടത്തുന്നത്‌ പ്രധാനമന്ത്രിപദം മോഹിച്ചല്ല: അഡ്വാനി
നാഗ്‌പൂര്‍: താന്‍ നടത്തുന്ന രഥയാത്ര പ്രധാനമന്ത്രിപദം മോഹിച്ചല്ലെന്ന്‌ ബി.ജെ പി നേതാവ്‌ എല്‍. കെ അദ്വാനി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്നും ആര്‍. എസ്‌. എസ്‌ നേതാവ്‌ മോഹന്‍ ഭഗവതുമായുള്ള കൂടിക്കാഴ്‌ചക്ക്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

അഴിമതിക്കെതിരെ നടത്താനുദ്ദേശിക്കുന്ന യാത്രക്ക്‌ അനുഗ്രഹം വാങ്ങാനാണ്‌ ഭഗവതിനെ സന്ദര്‍ശിച്ചതെന്ന്‌ അദ്വാനി വ്യക്തമാക്കി. അദാനിയുടെ യാത്രയെ ആര്‍. എസ്‌. എസ്‌ അംഗീകരിക്കുന്നില്ലെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ താന്‍ ഒരു പാര്‍ട്ടി അംഗം മാത്രമാണെന്നും രാജ്യവും പാര്‍ട്ടിയും പാര്‍ട്ടി അനുയായികളും തനിക്ക്‌ നല്‍കിയതിനേക്കാള്‍ വലുതല്ല പ്രധാനമന്ത്രി പദമെന്നും അദ്ദേഹം പറഞ്ഞു. ബി. ജെ. പി പ്രസിഡന്റ്‌ നിതിന്‍ ഗഡ്‌കരിയുമായും അഡ്വാനി കൂടിക്കാഴ്‌ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക