Image

സമരങ്ങളെ അടിച്ചമര്‍ത്തിയാല്‍ മന്ത്രിമാര്‍ പുറത്തിറങ്ങില്ല: ശ്രീരാമകൃഷ്‌ണന്‍

Published on 21 September, 2011
സമരങ്ങളെ അടിച്ചമര്‍ത്തിയാല്‍ മന്ത്രിമാര്‍ പുറത്തിറങ്ങില്ല: ശ്രീരാമകൃഷ്‌ണന്‍
കണ്ണൂര്‍: ജനകീയസമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയാല്‍ സംസ്ഥാനത്തെ മന്ത്രിമാരെ സ്വസ്ഥമായി സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന്‌ ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്റ്‌ ടി. ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. സര്‍ക്കാര്‍ സമരങ്ങളെ ശത്രുരാജ്യത്തെ സൈന്യത്തെപ്പോലെ നേരിടുകയാണ്‌. കോര്‍പ്പറേറ്റ്‌ രാഷ്ട്രീയത്തിനെതിരായ സമരങ്ങളെ മുളയിലേ നുള്ളുന്ന നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതിനനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.വൈ.എഫ്‌.ഐ ജില്ലാ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
MATHEW C OOMMEN 2022-12-27 02:06:26
would please call me back at 203-240-5042
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക